*/

*/

Source

മുസ്ലിം ലീഗിന് എന്താ കൊമ്പുണ്ടോ?

മുസ്ലിം എന്നു കേൾക്കുമ്പോഴേക്ക് മത തീവ്ര വാദികളും പണാധിപത്യവും എന്നു മാത്രം ചിന്തിപ്പിക്കാൻ ഇവിടുത്തെ മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ/മുഖ്യ ധാരാ പൊതുബോധത്തെ പരിശീലിപ്പിച്ചത് ഏത് ചരിത്രത്തിന്റെ പിൻബലമാണ്.ഈ നാടിന്റെ വലിയൊരു ചരിത്രഭൂപടത്തെ മായ്ച്ചുകൊണ്ടല്ലാതെ അങ്ങനെ കഴിയുമോ? (ഇവിടെ മത -രാഷ്ട്രീയ ബാന്ധവവും പണാ ധിപത്യവുമില്ലാത്ത ഏതെങ്കിലും ഒരു മുഖ്യ ധാരാ രാഷ്ട്രീയ കക്ഷിയുടെ പേര് പറയാമോ?). മുന്നണി ബന്ധങ്ങളിൽ പലതരം രാഷ്ട്രീയ ശക്തികളുടെയും സമ്മർദ്ദതന്ത്രങ്ങൾ ഉണ്ടാവുക മുന്നണി ജനാധിപത്യത്തിന്റെ സ്വാഭാവിക രാഷ്ട്രീയം മാത്രമാണ്. ഇത്തരം ജന ബലതന്ത്രതെയാണ്,നമ്മുടെത് പോലുള്ള അനേക- -ജനസമൂഹങ്ങളിൽ 'വാർ ഓഫ് പൊസിഷൻസ് 'പോലുള്ള ആശയങ്ങൾ കൊണ്ട് അന്റോണിയോ ഗ്രാംഷിയെ പ്പോലുള്ളവർ പറഞ്ഞു വെച്ചതിനെ വായിച്ചെടുക്കേണ്ടത്.

ബി ജെ പി ക്ക് അതവരുടെ നയവും പ്രത്യയ ശാസ്ത്രവുമാണെന്ന് കരുതാം.'പാക്കിസ്ഥാൻ അപരം' കൂടാതെ അവർക്ക് നിലനിൽപ്പില്ല. ഹിന്ദു /മുസ്ലിം വിരുദ്ധതയിലാണ് അവരുടെ വോട്ടബാങ്ക്. അത് ഒരു രാഷ്ട്രീയമാണ്.ആ വഴക്കത്തിനു ഒരു നൂറ്റാണ്ട് പാഴക്കമുണ്ട്.എള്ളുണങ്ങുന്നത് എണ്ണയ്ക്ക്, ചാഴിയോ?

ആരുടെയെങ്കിലും സൗജന്യത്തിലും കവാത്തിലും മാത്രം ചിലർ കലാകാലവും ജീവിച്ചുകൊള്ളണമെന്ന, പഴയ കോളോ നിയൽ ലെഗസി തന്നെയാണ് മുഖ്യ ഇടതുപക്ഷ സംഘടനകളും പുലർത്തിപ്പൊരുന്നത്.വേഷം നോക്കി പൗരത്വം നിർണയിച്ചു കൊണ്ടിരിക്കുന്ന ഒരു കലികാലത്ത്, അതിന്റെ വക്താക്കൾക്ക് ഒറ്റുകാരായി തീരാതെ ജീവിക്കാൻ കഴിയുന്നുവെങ്കിൽ അതു തന്നെയാണ്, സമകാല ഇന്ത്യയിലെ രാഷ്ട്രീയ മാനവികത എന്നാണ് എന്റെ എളിയ അഭിപ്രായം. ഒരേ ടീമിൽ രണ്ടുകൂട്ടർ കളിക്കുന്നുവെങ്കിൽ, അതിനെ സ്പോർട്സ് ഭാഷയിൽ കളി എന്നല്ല പറയുക.

Report Page