*/

*/

Source

കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ നിന്നും പൊട്ടിക്കരയുന്ന ഉപ്പയുടെ രംഗം ഇനിയും മനസ്സിൽ നിന്ന് പോയിട്ടില്ല. എന്തൊരു വേദനായണത്.

" എന്റെ മകനെ ഒരിക്കലും തിരിച്ചുക്കിട്ടില്ലെന്ന് എനിക്കറിയാം. എന്നാൽ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയ തോന്നണം."

രാജന്റെ കസ്റ്റഡി മരണത്തിന് ശേഷം കലങ്ങിയ കണ്ണുകളോടെ ഈച്ചരവാര്യർ പറഞ്ഞ ഈ വാക്കുകൾ ഒരു നോവായി ഇന്നും നമ്മുടെ ഉള്ളിലുണ്ടാവും.

രാജനെ വധിച്ച പോലീസ് വീണ്ടും കൊലപാതകം തുടർന്നു. അവസാനം ഇന്നലെ ഷെഫീഖിനെ കൊല്ലുന്നത് വരെ. പക്ഷേ രാജൻ കേസോളം ഒരു കൊലപാതകവും ഇവിടെ കുറ്റമായിട്ടില്ല.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ കസ്റ്റഡി കൊലപാതകം റിപ്പോർട്ട് ചെയ്ത ഭരണം ഒരുപക്ഷെ പിണറായി വിജയന്റെ ഭാരണകാലമായിരിക്കും.

പോലീസ് കൊലപ്പെടുത്തിയ മനുഷ്യരുടെ ഉറ്റവരുടെ കണ്ണീര് മാത്രം മതി പിണറായി ചാരമാവാൻ.

നിരന്തരം കലാപാഹ്വാനം നടത്തുന്ന പ്രതീഷ് വിശ്വനാഥടക്കമുള്ള ഹിന്ദുത്വ ഭീകരർക്ക് സംരക്ഷണം നൽകുന്ന അതേ പോലീസ് തന്നെയാണ് നിസ്സാര കുറ്റങ്ങളുടെ/ആരോപണത്തിന്റെ പേരിൽ കസ്റ്റഡയിലെടുത്ത മനുഷ്യരെ തല്ലിയും ഉരുട്ടിയും കൊല്ലുന്നത്.

ഡസൺ കണക്കിന് കസ്റ്റഡി കൊലപാതകം. അത്രയോളം വ്യാജ ഏറ്റുമുട്ടൽ. ചോര കൊണ്ട് രാഷ്ട്രീയം തുടങ്ങിയ പിണറായി വിജയനെന്ന രക്തദാഹിക്ക് ഇനിയും എത്ര മനുഷ്യരുടെ ചോരയാണ് വേണ്ടത്..!?

- ജംഷിദ് പള്ളിപ്രം

Report Page