*/

*/

Source

സായൂജ്യ ഫിസിക്കലി ചെലജ്‌ഡ് എന്നാൽ 'ചലഞ്ച്' ഇപ്പോൾ നമുക്കാണ്.

തലക്കെട്ടിന് ഒരു ദ്വയാർത്ഥ ധ്വനി ഉണ്ട്. അതുകൊണ്ടു തന്നെ നേരെ കാര്യത്തിലേക്ക് കടക്കാം.
ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ ഒരു പെണ്കുട്ടി സൈക്കിൾ ചവിട്ടുന്നതിന്റെതാണ്. സായൂജ്യ എന്നാണ് അവളുടെ പേര്. ഒരു പെണ്കുട്ടി സൈക്കിൾ ചവിട്ടിയത് ലോകത്തിലെ ആദ്യത്തെ കാര്യം ഒന്നുമല്ല. പക്ഷെ സായൂജ്യയുടെ ഈ സൈക്കിൾ ചവിട്ടൽ, നിലനിൽക്കുന്ന പ്രയാസങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയുടെ ചക്രം തിരിക്കൽ ആണ്. തീർച്ച.

സായൂജ്യയെ പരിചയപ്പെടുന്നത് 2016 ജനുവരി 4 തിയതി ആണ്. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ ക്ലാസ് മുറിയിൽ വച്ചിട്ട്. കാഴ്ചക്ക് പ്രയാസം ഉള്ളവൾ ആണ് അവളെന്നു തിരിച്ചറിഞ്ഞപ്പോൾ പ്രത്യേകം സ്നേഹവും കരുതലും കൂടി. അങ്ങനെ ക്ലാസ് മുറിയിൽ നിന്നും ഹൃദയത്തിലേക്ക് അവൾ കയറിയത് വേഗത്തിലാണ്. അവിടുന്നവൾ ബിരുദവും ബിരുദനന്തരബിരുതവും കഴിഞ്ഞു. ഭാഷ സാഹിത്യത്തിൽ ഗവേഷണം ചെയുന്നു കുട്ടി ഇന്ന്.. ശരിക്കും പറഞ്ഞാൽ കുട്ടി ഒരുപാട് വളർന്നിരിക്കുന്നു. വിജയിയായി വളർന്നിരിക്കുന്നു.
സായൂജ്യ എന്നെ സംബന്ധിച്ചിടത്തോളം, അസാമാന്യ ഉൾക്കരുത്തതിന്റെ പ്രതീകം. പരിശ്രമം ഇടവിടാതെ തുടരുന്നവൾ. ചുരുക്കത്തിൽ മിടുമിടുക്കി.
ഈ കോറോണക്കാലത്ത് കിട്ടിയ വീട്ടിലിരിക്കൽ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തിയത്തിന്റെ നിറവിലാണ് കുട്ടിയിപ്പോൾ.
ബന്ധുവീടിന്റെ തൊടിയിൽ കസിൻ സഹോദരങ്ങളുടെയും വീട്ടുകാരുടെയും സഹായത്തോടെ സൈക്കിൾ ചവിട്ടാൻ പഠിച്ചു. കണ്ണും കാതും കാലും ഖയ്യിം ഒക്കെ ഉള്ളവർ വണ്ടിയിൽ കേറി ഉരുണ്ടു വീണ് പരിക്കുപറ്റി പിൻ വാങ്ങുന്നിടത്താണ് സായൂജ്യ വേറിട്ട് നിൽക്കുന്നത്. കരയിലെ കളിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വെള്ളത്തിലും പരീക്ഷണം നടത്തി. അവിടെ പക്ഷെ നീന്തൽ ആണ് ഇനം. ശരീരീകമായി പൂർണ്ണമായും സജ്ജരായിട്ടുള്ളവർ ചെയുന്ന പോലെ അത്ര എളുപ്പമല്ല സായൂജ്യക്ക് ഇതു രണ്ടും. പക്ഷെ പെണ്ണായത് കൊണ്ടു എന്നെ ആരും മാറ്റിനിർത്തരുത് എന്ന വാശി ഓരോ തവണയും സ്ത്രീശാക്തീകരണ മന്ത്രമായി ഉപയോഗിക്കുന്നിടത്ത് അവൾക്കും അതൊരു പ്രജോദനമായിട്ടുണ്ടാകണം. ഇന്നവൾക്കിഷ്ടം ബ്ലൈൻഡ് ആയതു കൊണ്ട് ഈ കാര്യങ്ങൾ ഒക്കെ എത്രത്തോളം വിലയുള്ളതാണ് എന്ന് മനസിലാക്കുന്നുണ്ട് എന്നു പറയാനാണ്. വില അറിഞ്ഞാൽ പിന്നെ അത് സ്വന്തമാക്കുക ആയിരിക്കുമല്ലോ അടുത്ത ലക്ഷ്യം. ഒരുപക്ഷേ ഇതാവാം അവളെ സൈക്കിളിൽ വീഴാതെയും വെള്ളത്തിൽ മുങ്ങിത്താഴതെയും ബാലൻസ് ചെയ്യിക്കുന്നത്. ഇത്തരം കായീക ക്ഷമത ആവശ്യമുള്ള കാര്യങ്ങൾ പഠിച്ചെടുക്കുന്നതിനും പ്രയോഗിക്കുന്നതിനും ധാരാളം പരിമിതികൾ കണ്ടെത്താൻ കഴിഞ്ഞേക്കാം. പക്ഷെ, മനസിന്റെ തീരുമാനത്തിന് മുന്നിൽ ബാക്കിയൊക്കെ എന്ത്?
പഠനം, സാഹിത്യ ഗവേഷണം, എഴുത്ത്, നീന്തൽ, സൈക്കിളിംഗ് ഒക്കെയായി മുന്നോട്ട് പോവുക. നിന്റെ വിജയങ്ങൾ എല്ലാ നിറവുകളോടെയും ജനിച്ചവർക്കുള്ള ചല്ലെന്ജ് ആവട്ടെ.. (എഴുതുന്ന എനിക്കും ഇത് ബാധകം. കുട്ടിയല്ലേ എന്നുകരുതി വിട്ടേക്കാം )

അഭിമാനം മാത്രം മോളെ... ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു...

ഇന്നത്തെ സന്തോഷങ്ങൾ രണ്ടാണ്. സായൂജ്യയും വിമലും . Vimal-ജോലിക്കാലത്തെ ആദ്യത്തെ ബൈലിൻ കിട്ടിയെന്നുള്ള അവന്റെ അറിയിപ്പാണ് രണ്ടാമത്തെ സന്തോഷം. കുട്ടികളുടെ സന്തോഷത്തിൽ കവിഞ്ഞു മറ്റൊരു സന്തോഷം ഇല്ലല്ലോ ഓരോ അദ്ധ്യാപകനും.
കുട്ടികൾ എന്നും ഹാപ്പിയായി ഇരിക്കട്ടെ.. നമ്മളെ പ്രജോദിപ്പിക്കാൻ ഇതില്പരം എന്ത് വേണം.

Report Page