*/

*/

Source

2020 പ്രതീക്ഷകൾ തരുന്ന വർഷമായിരുന്നു.
ഒബാമയും ഹിലാരിയും അറബ് വസന്തത്തെ തകർക്കാൻ കെട്ടഴിച്ചുവിട്ട ലിബിയൻ -സിറിയൻ യുദ്ധങ്ങളും, അമേരിക്കയും സൗദിയും കൂട്ടുകച്ചവടമായി കൊണ്ടുവന്ന യെമൻ യുദ്ധവും അവസാനിച്ചില്ല. പക്ഷേകൂടുതൽ താഴേക്ക് പോയി.
അമേരിക്കകത്ത് ട്രംപിന്റെ വെള്ള വർണവെറിയന്മാർ മുസ്ലീംങ്ങളേക്കാൾ എത്രയെത്ര നീചരാണെന്ന് ഫ്ളോയിഡ് വധവും വമ്പൻ ജനകീയ പ്രക്ഷോഭവും തെളിയിച്ചു.

എണ്ണക്കും ലോകത്തെ എന്നേക്കുമായി നശിപ്പിക്കാനുള്ള എണ്ണലോബിയുടെ അവകാശത്തിനും വേണ്ടി പടവെട്ടിയ ഭ്രാന്തൻ ട്രംപ് തോറ്റു, കസേര വിടാതെ തനിനിറം കാട്ടി, നാണം കെട്ടു.

ഇന്ത്യയിലെ മണ്ടൻ മോഡി എന്ന ബലൂൺ ലോകത്തിനു മുന്നിൽ പൊട്ടിത്തകർന്നു.
പാക്കിസ്ഥാനെയും നേപ്പാളിനെയും മാലിദ്വീപിനെയും മൂക്കിൽ വലിക്കും, മഴമേഘങ്ങളുടെ മറപിടിച്ച് തച്ചുതകർക്കും എന്നെല്ലാം വീമ്പടിച്ചിരുന്ന 56 ഇഞ്ച് ചൈനക്കു മുന്നിൽ ഒന്നും ചെയ്യാൻ പറ്റാതെ ലോകത്തിനു മുന്നിൽ വിഷണ്ണനായി നില്ക്കുന്നു.

ചെറുപ്പത്തിൽ മുതല പിടിച്ചു, വലുപ്പത്തിൽ വാത്തപിടിച്ചു, മയിലിനൊപ്പം ഫയൽ നോക്കി, കുയിലിനൊപ്പം കാശ്മീർ പിടിച്ചു എന്നൊക്കെയുള്ള ബാൽനരേന്ദ്ര വീരകഥകൾ കേട്ട് പേടിച്ച് ഷീ ജിംഗ് പിംഗ് നിക്കറിൽ മുള്ളി എന്നൊക്കെ വാട് സാപ്പിൽ തളളിമറിക്കാമെങ്കിലും അത് വിശ്വസിക്കുന്ന മധ്യ വർഗചാണക ബുദ്ധികൾ കുറയുന്നു.

പൗരത്വ പ്രക്ഷോഭവുമായി തുടങ്ങി കർഷക പ്രക്ഷോഭത്തിനു നടുവിലാണ്
2020 കടന്നു പോകുന്നത് ...

കേരളവും മുന്നോട്ടു തന്നെ. ലോകത്തെ ഞെട്ടിച്ച വ്യത്യസ്ത സമീപനത്തിലൂടെ (28 ദിവസ ക്വാറൻറൈൻ, ടെസ്റ്റ് നെഗറ്റീവാകുന്നതുവരെ കോവിഡ് വന്നവളെ ഏകാന്തത്തടവിൽ വക്കൽ - മൂന്നു പ്ളാസ്റ്റിക് ഷീറ്റിൽപ്പൊതിഞ്ഞ് പത്തടി ആഴത്തിൽ മൃതദേഹം കുഴിച്ചിടൽ - യതീഷ് ചന്ദ്രയുടെ എത്തമിടീക്കൽ - മുഹമ്മദ് അഷീലിന്റെ കമാൻഡോ പ്രയോഗം എന്നിങ്ങനെ) , നൂതനവും ശാസ്ത്രീയവുമായ രീതിയിൽ ടീച്ചർ കൊറോണയെ പിടിച്ച വീരകഥകൾ ആടിയും പാടിയും തിമർത്തെങ്കിലും പുതുവർഷത്തിൽ കേരളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ടെസ്റ്റുകൾ 50000-60000ത്തിൽ ഒതുക്കിയിട്ടും പല ദിവസങ്ങളും രോഗികളുടെ എണ്ണത്തിലും ഒന്നാമതു തന്നെ.

കേരളത്തെ നിലനിർത്തുന്ന പാവം ഗൾഫ് പ്രവാസിയോട് ഇത്ര കൊടിയ വിവേചനവും ക്രൂരതയും നടപ്പാക്കിയിട്ട് നിങ്ങളെന്തു നേടി എന്ന ചോദ്യം മനസ്സാക്ഷിയുള്ള മലയാളി യുടെ തൊണ്ടയിൽ കൈയ്പായി നിറയുന്നു.
കള്ളക്കടത്ത് - കൺസൾട്ടൻസി - വികസന സമവാക്യങ്ങളും പതിയെ പതിയെ തുറന്നു കാട്ടപ്പെടുന്നു.
വെറും ഗീബൽസിയൻ പ്രചരണം കൊണ്ടു മാത്രം എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാം എന്ന അമിതാത്മവിശ്വാസം പതിയെ തകരുന്നു.

തീർത്തും കഴിവുകെട്ട, 17-ാം ന്യൂറ്റാണ്ടിന്റെ മൂല്യങ്ങളിൽ തറഞ്ഞു പോയ, വയസ്സൻ പ്രതിപക്ഷത്തിന്റെ ദൈന്യവും ഗതികേടും എന്നത്തേക്കാളും തുണിയഴിഞ്ഞ നിലയിലാണ്.

"നിങ്ങൾ ഞങ്ങളോട് എന്താണ് ചെയ്തത് " എന്ന പോലീസേമാന്റെ നേർക്കുള്ള 14കാരന്റെ വിരൽ ചൂണ്ടൽ ,വരുംദിനങ്ങളിൽ കേരളത്തിലെ യുവതലമുറയുടെ എന്റെ തലമുറയോടുള്ള ചോദ്യമായി കേരളത്തിൽ പടർന്നുപിടിക്കും.

പാലത്തായി പപ്പനു വേണ്ടി നാലാം ക്ലാസുകാരി പെൺകുഞ്ഞിനെ നുണച്ചിയാക്കി വീഡിയോ ഇറക്കിയ പോലീസ് ഭീകരന് മേധാവിയായി സ്ഥാനക്കയറ്റം നല്കേണ്ട ഗതികേടിലെത്തിയ സ്ഥിതി ദാസ്യമല്ല, ധീരതയാണ് എന്ന നാട്യങ്ങളൊക്കെ കൂടുതൽ കൂടുതൽ തുറന്നു കാട്ടപ്പെടുന്നു.

ഗീബൽസ് എല്ലാ പ്രശ്നവും എന്നേക്കുമായി പരിഹരിച്ചു കഴിഞ്ഞിട്ടില്ല എന്നാണ് കേരളവും തെളിയിക്കുന്നത്.

കടമ്മനിട്ട പറഞ്ഞതുപോലെ ചക്രവർത്തിമാരെല്ലാം തുരങ്കങ്ങളിലൂടെ ഒളിച്ചോടിക്കഴിഞ്ഞിട്ടില്ല.
എങ്കിലും അവർക്കതു വേണ്ടി വരും എന്ന പ്രതീക്ഷയുണർത്തിയ വർഷം 2020...

202l -ൽ ജനാധിപത്യത്തിന്റെയും പാരിസ്ഥിതിക വിവേകത്തിന്റെയും പാതയിൽ
ലോകം കൂടുതൽ മുന്നേറും.......'ഉറപ്പ്..
-

Report Page